25.8 C
Kollam
Wednesday 28th January, 2026 | 01:44:21 AM
Home News Breaking News ചേർത്തലയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം

ചേർത്തലയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം

Advertisement

ആലപ്പുഴ. ചേർത്തലയിൽ ഹോട്ടലിൽ ഗുണ്ടാ ആക്രമണം. ആളു മാറിയുള്ള ആക്രമത്തിൽ നാല് പേർക്ക് പരിക്കേറ്റു.
കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് ഹോട്ടലിൽ അതിക്രമം കാട്ടിയത്.

ചേർത്തല സെൻ്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റസ്റ്ററൻ്റിലാണ് ഗുണ്ടാ അക്രമണം.
വാഹനത്തിന് സൈഡ് നൽകാത്തത് ചോദ്യം ചെയ്യാനാണ് ചേർത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലിൽ എത്തിയത്.
ഹോട്ടലിലെ ജീവനക്കാരനാണ് വാഹനം ഓടിച്ചതെന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. പിടിച്ചുമാറ്റാനെത്തിയ ഹോട്ടലിലെ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരേയും ഉൾപ്പടെ മർദിച്ചു. പിന്നീടാണ് ആളു മാറിയെന്ന വിവരം അറിഞ്ഞത്.
ആലപ്പുഴ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനേഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഭിറാം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട അഭിറാം രണ്ടു മാസം മുമ്പാണ് തിരിച്ചെത്തിയത്.പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Advertisement