മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസിലെ പ്രതിയെ പിടികൂടാതെ പൊലീസ്

Advertisement

കൊല്ലം. ആയൂരിൽ മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസിലെ പ്രതിയെ പിടികൂടാതെ പൊലീസ്. സജീറിനെതിരെ ചുമത്തിയത് നിസ്സാര വകുപ്പെന്ന് റജിലയുടെ ബന്ധുക്കൾ. 9 വയസ്സുള്ള കുട്ടിയെയും സജീർ ക്രൂരമായി ഉപദ്രവിച്ചു. മന്ത്രവാദിയെ പ്രതിചേർക്കണമെന്നും ബന്ധുക്കൾ. അതേസമയം, സജീറിന്
യന്ത്രം ജപിച്ചു നൽകിയെന്ന് ഉസ്താദ് സുലൈമാൻ ചാനലിനോട് പറഞ്ഞു

ഈ മാസം 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ടുദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ ചടയമംഗലം പോലീസിനായിട്ടില്ല. കേസ് ഒത്തുതീർക്കാനും അണിയറയിൽ നീക്കങ്ങൾ സജീവം. സജീറിനെ പിടികൂടാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് റെജിലയുടെ ബന്ധുക്കൾ. 9 വയസുള്ള കുട്ടിയെയും സജീർ ഉപദ്രവിച്ചിരുന്നതായ് റജിലയുടെ മാതാവ് റസിയയും ചനലിനോട് പറഞ്ഞു

കുട്ടിയുടെ പിറന്നാൾ ദിനത്തിലായിരുന്നുസംഭവം. കുടുംബ പ്രശ്നങ്ങൾ മാറ്റിതരണമെന്നാവശ്യപ്പെട്ട് സജീർ തന്നെ കാണാൻ വന്നിരുന്നുവെന്നും മന്ത്രം ചൊല്ലികൊടുക്കുകയും യന്ത്രം ജപിച്ചു നൽകുകയും ചെയ്തെന്ന് ഉസ്താദ് സുലൈമാൻ പറഞ്ഞു

കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉസ്താദ്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ റെജില ഇപ്പോഴും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Advertisement