പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും വിജ്ഞാന കേരളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. കേരള പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ഈ മേളയിൽ മൈ-ജി , ഓക്സിജൻ ഡിജിറ്റൽ, നന്തിലത് ജി മാർട്ട് തുടങ്ങിയ മുപ്പത്തിലധികം പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ നേരിട്ടെത്തി അഭിമുഖത്തിന് നേതൃത്വം നൽകുന്നു .എഞ്ചിനീയറിംഗ്, നഴ്സിംഗ് തുടങ്ങി മൂവായിരത്തിലധികം തൊഴിൽ അവസരങ്ങൾ ഈ മേളയിലൂടെ ഉദ്യോഗാർഥികൾക്ക് ലഭ്യമാകും. അടൂരിലെ മികച്ച അവസരങ്ങൾക്ക് പുറമെ പന്തളം, പത്തനംതിട്ട, റാന്നി തുടങ്ങിയ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെയും ഒഴിവുകൾക്കായുള്ള അഭിമുഖം അന്നേ ദിവസം അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. SSLC മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അന്നേ ദിവസം നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കും. തുടക്കക്കാർക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ആണ് തൊഴിൽമേള ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുമായി 8714699498, 9847106388 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

































