തൃശൂര്‍. കേരള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയെന്ന്
തെളിയിക്കുന്ന രേഖകൾ പുറത്തായി . ദീക്ഷാരംഭം എന്ന പേരിലാണ് പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ നൽകുന്നത്/അക്കാദമിക വിഷയങ്ങളിൽ വരെ കേന്ദ്ര ഇടപെടൽ വ്യക്തമാണ്. ദീക്ഷാരംഭം എന്ന പേര് സ്വീകരിക്കുന്നതിനെതിരെ ബോർഡ് ഓഫ് സ്റ്റഡീസിൽ എതിർപ്പ് ഉയർന്നിരുന്നു.
പി എം ശ്രീ വിഷയത്തിൽ കടുത്ത നിലപാട് ഉയർത്തി വിദ്യാഭ്യാസ വകുപ്പിനെയും സർക്കാരിനെയും സിപിഐ വെട്ടിലാക്കുന്നതിനിടയിലാണ് സ്വന്തം വകുപ്പിൽ ദേശീയ വിദ്യാഭ്യാസ നയം അരക്കിട്ടുറപ്പിച്ചു എന്നതിന്റെ തെളിവുകൾ പുറത്തുവരുന്നത്. പരമ്പരാഗത മൂല്യങ്ങളിൽ ഊന്നിയുള്ള പഠനമാകണം നടത്തേണ്ടതെന്ന് സിലബസ്സിൽ തന്നെ നിർദ്ദേശിക്കുന്നു. പുതിയ ബാച്ചിലെ കുട്ടികൾക്ക് നൽകുന്ന ഓറിയന്റേഷൻ പ്രോഗ്രാമിന്റെ പേര് കേന്ദ്രം നിർദ്ദേശിച്ച ദീക്ഷാരംഭം എന്നു കൊടുക്കാനുള്ള തീരുമാനത്തിനെതിരെ ബോർഡ് ഓഫ് സ്റ്റഡീസിൽ തന്നെ വിമർശനം ഉയർന്നു. എന്നാൽ വിമർശനത്തെ മറികടന്ന് കേന്ദ്ര നിർദ്ദേശം അംഗീകരിച്ചു. NEP നിർദ്ദേശിക്കുന്ന പ്രൊഫസർ ഓഫ് പ്രാക്ടീസ് നിയമനവും ഭാവിയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. വ്യവസായികൾ അടക്കം പ്രസ്തുത നിയമനത്തിലേക്ക് കൊണ്ടുവരാൻ കഴിയും എന്നതാണ് ആശങ്കയായി പറയുന്നത്.





































