പ്ലൈവുഡ് ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു

Advertisement

കാസർഗോഡ്. അനന്തപുരം പ്ലൈവുഡ് ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി നജീറുൾ അലിയാണ് മരിച്ചത്. ചൂട് കൂടിയതിനാൽ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റ ആറു പേർ മംഗലാപുരത്തെയും രണ്ടുപേർ കുമ്പളയിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് അസം സ്വദേശി അബ്ദുൽ സലീം പറഞ്ഞു

പൂർണ്ണമായും തീയണച്ചെന്നും ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശൻ വ്യക്തമാക്കി.സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

Advertisement

1 COMMENT

Comments are closed.