കൊല്ലം: ജില്ലയിൽ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ കഴിഞ്ഞ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ധനസഹായവും പ്രശംസാപത്രവും നാളെ വിതരണം ചെയ്യും. എൻജിഒ യൂണിയൻ ഹാളിൽ രാവിലെ 10ന് നടക്കുന്ന യോഗം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബോർഡ് ഡയറക്ടർ ശശാങ്കൻ അധ്യക്ഷനാകും.






































