പി എം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് തൽക്കാലം തുടർ നടപടിക്കില്ല

Advertisement

തിരുവനന്തപുരം. പി എം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പ് തൽക്കാലം തുടർ നടപടിക്കില്ല. കേരളം സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല. പദ്ധതിയിൽ ആശയപരമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുസ്ലിം ലീഗ്. തീരുമാനം കേരളത്തെ മുഴുവൻ ഇരുട്ടിൽ നിർത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ്.


പി.എംശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറേണ്ട എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ധാരണപത്രം ഒപ്പിട്ടാൽ സംസ്ഥാനം സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് കൈമാറുന്നതാണ് അടുത്ത നടപടി. കേന്ദ്രം ഗുണഭോക്തൃ സ്കൂളുകളെ തിരഞ്ഞെടുക്കുന്നത് ഈ പട്ടികയിൽ നിന്നാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. ആദ്യം ഫണ്ട് ലഭിക്കാനുള്ള പ്രൊപ്പോസൽ മാത്രം സമർപ്പിക്കും. എസ് എസ് കെ ക്ക് 971 കോടി രൂപ നൽകാമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നു. പി. എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞു വെച്ച വിഹിതങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്ര നിലപാട്.

പദ്ധതിയെ എതിർത്ത് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്തെത്തി.

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ നിന്നും രക്ഷപ്പെടാനുള്ള സിപിഐഎമ്മും സിപിഐയും തമ്മിലുള്ള ഒത്തുകളിയാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിമർശിച്ചു. തീരുമാനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സമസ്ത എപി വിദ്യാർഥി സംഘടനയായ എസ്.എസ്.എഫും രംഗത്തെത്തി.


Advertisement