.
പത്തനംതിട്ട .ഏനാത്ത് നിലാമുറ്റം ജുവലറിയിലാണ് സംഭവം.മോതിരം വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ മധ്യവയസ്കയാണ് മോഷണം നടത്തിയത്.
കടയിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന നാല് ഗ്രാമിന്റെ മോതിരം കൈക്കലാക്കുകയും
കയ്യിൽ കരുതിയിരുന്ന ഒരു ഗ്രാമിന്റെ മോതിരം അതിവിദഗ്ധമായി തൽസ്ഥാനത്ത് വയ്ക്കുകയുമായിരുന്നു.
പിന്നീട് ഒരു ഗ്രാമിന്റെ മറ്റൊരു മോതിരവും വാങ്ങിയാണ് ഇവർ മടങ്ങിയത്.
കടയിൽ ഉണ്ടായിരുന്നവർ
സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.
സംഭവത്തിൽ ജ്വല്ലറി ഉടമ ഏനാത്ത് പോലീസിൽ പരാതി നൽകി






































