കൊച്ചി.സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്. പങ്കജാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ വായനശാലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫോറൻസിക് സംഘം എത്തിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. സാമ്ബത്തിക കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. പങ്കജാക്ഷനും ഭാര്യ ഭാസുരാദേവിയും സജീവ സിപിഎം പ്രവർത്തകരാണ്. ഇന്ത്യൻ ഓയില്‍ കോർപ്പറേഷനിലെ ജീവനക്കാരനായ പങ്കജാക്ഷൻ ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് ഇവിടെ നിന്ന് വിരമിച്ചു. ഐഒസിയില്‍ യൂണിയൻ ഭാരവാഹിയായിരുന്നു.






































