ജ്വല്ലറിയിൽ പൂട്ടു പൊളിച്ച് അകത്തു കയറി മോഷ്ടാവ് സ്വർണവും വെള്ളിയും കവരുന്നതിനിടെ ക്യാമറയിലൂടെ ഉടമയുടെ വിളി

Advertisement

തൃശ്ശൂർ. മാള വലിയപറമ്പിൽ ജ്വല്ലറിയിൽ മോഷണം. പൂട്ടു പൊളിച്ച് അകത്തു കയറി മോഷ്ടാവ് സ്വർണവും വെള്ളിയും കവർന്നു. സിസിടിവിയിലൂടെ സന്ദേശം ലഭിച്ച ഉടമ ക്യാമറ വഴി ശബ്ദമുണ്ടാക്കിയതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മാള പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


ഇന്നു പുലർച്ചെ രണ്ടുമണിക്ക് ശേഷമാണ് വലിയപറമ്പിലെ ജ്വല്ലറിയുടെ ഷട്ടർ ലോക്ക് അറുത്തുമാറ്റി മോഷ്ടാവ് അകത്തു കയറിയത്. 13 ഗ്രാം സ്വർണവും 100 ഗ്രാം വെള്ളിയും കവർന്നു. മോഷണത്തിനിടെ  ജ്വല്ലറിയിലെ സിസിടിവി ക്യാമറയിൽ നിന്നും ഉടമസ്ഥർക്ക് നോട്ടിഫിക്കേഷൻ പോവുകയും, തുടർന്ന് ക്യാമറ പരിശോധിച്ചപ്പോൾ കള്ളനെ കാണുകയും ചെയ്തു. തുടർന്ന് ഉടമസ്ഥർ ക്യാമറയിലൂടെ ശബ്ദമുണ്ടാക്കിയതോടെ കേട്ടതോടെ  മോഷ്ടാവ് കിട്ടിയ സ്വർണവും, വെള്ളിയുമായി കടന്നു കളയുകയായിരുന്നു. ജ്വല്ലറിക്കുള്ളിലെ സിസിടിവി ക്യാമറകൾ മോഷ്ടാവ് തന്നെ ഊരിവച്ചു. ക്യാമറയുടെ മെമ്മറി കാർഡ് മോഷ്ടാവ് കൈക്കലാക്കിയാണ് മടങ്ങിയത്.

Advertisement