തിരുവനന്തപുരം.കൊട്ടാരക്കര വെളിയം മുട്ടറ മരുതിമലയിൽ നിന്നും വീണ് പരുക്കേറ്റ്
ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ ( 14 ) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരിച്ചത്

ശിവർണ്ണയ്ക്കൊപ്പം ചാടിയ അടൂര്‍ കടമ്പനാട് സ്വദേശി മീനു (13) സംഭവദിവസം തന്നെ മരിച്ചിരുന്നു. പെരിങ്ങനാട് ടിഎംജി എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് ശിവർണ്ണ





































