മലപ്പുറം. ചങ്ങരംകുളത്ത് മരിച്ചുവെന്ന് കരുതിയ ഇതര സംസ്ഥാനക്കാരനായ യുവാവിനെ രക്ഷപ്പെടുത്തി പോലീസ്. മരിച്ചുവെന്ന് കരുതി പുല്ലിനിടയിൽ കിടന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെയാണ് പോലീസ് രക്ഷിച്ചത്.
ഒരാൾ മരിച്ചുകിടക്കുന്നു, ഉടൻ എത്തണമെന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് കോൾ. പോലീസ് സംഘം ഉടൻ സ്ഥലത്ത്. പ്രദേശവാസിയായ ഒരാളായിരുന്നു പോലീസിനെ ബന്ധപ്പെട്ടത്. പോലീസ് പരിശോധിച്ചപ്പോൾ ഇയാൾക്ക് ജീവൻ ഉണ്ടായിരുന്നു. വെള്ളം നൽകിയയുടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ആവശ്യത്തിന് ചികിത്സയും കൂടെ ഉറപ്പാക്കിയപ്പോൾ ഇയാൾ മടങ്ങിയെത്തിയത് ജീവിതത്തിലേക്ക്.
മൂന്നുദിവസമായി പുൽതകിടുകൾക്കിടയിൽ ഒരേ കിടപ്പായിരുന്നു. വിദഗ്ധ പരിശോധനയിൽ ഇയാൾ മാനസിക രോഗിയാണെന്ന് കണ്ടെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം വിവരമറിയിച്ച് നിലമ്പൂരിലെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തിരൂർ ഡിവൈഎസ്പി കെ ജെ ജോൺസന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് നടപടികൾ വേഗത്തിലാക്കിയത്.
Home News Breaking News ഒരാൾ മരിച്ചുകിടക്കുന്നു, ഉടൻ എത്തണമെന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് കോൾ, പിന്നെ നടന്നത്






































