കിണറ്റിലെ പൊത്തിൽ നിന്നും അവനെ പുറത്ത് കൊണ്ടുവരുമോ, നാട് ആശങ്കയിൽ

Advertisement

കൂടരഞ്ഞി .പെരുമ്പുളയിലെ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. വനം വകുപ്പും ഫയർഫോഴ്സും പോലീസും  ഈ ദൗത്യത്തിന്റെ ഭാഗമാകും.പുലി വീണ കിണറ്റിൽ ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ്  മഞ്ഞക്കടവ് സ്വദേശി കുരിയാളശ്ശേരി കുരിയച്ചന്റെ വീട്ടുവളപ്പിലെ കിണറ്റിൽ വന്യജീവി വീണതായ സംശയം ഉയർന്നത്.വനം വകുപ്പ് കിണറ്റിൽ വച്ചിരുന്ന സിസിടിവി ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കിണറ്റിനുള്ളിലെ പൊത്തിൽ ആണ് പുലിയുള്ളത്.

Advertisement