താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ചികില്‍സാ നിഷേധത്തിന് നിയമനടപടിയിലേക്ക്

Advertisement

കോഴിക്കോട്. താമരശ്ശേരിയിലെ 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് പിന്നാലെ കുടുംബം നിയമനടപടിയിലേക്ക്.കൃത്യമായി ചികിത്സ ലഭിക്കാതെയാണ് കുട്ടി മരിച്ചതെന്ന ആരോപണം ആദ്യഘട്ട മുതൽ തന്നെ കുടുംബം ഉന്നയിച്ചിട്ടുണ്ടായിരുന്നു.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ വേഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാതെ ചികിത്സ വൈകിപ്പിച്ചു എന്ന ആരോപണമായിരുന്നു ഇത്..പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനത്തിൽ അമീബിക് മസ്തിഷ്ക ജ്വരമാണ് മരണകാരണം എന്നാണ് ഉണ്ടായിരുന്നത്.ചികിത്സാ പിഴവുണ്ടായി എന്നാരോപിച്ചു താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് ആക്രമിച്ചിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം അല്ല മരണകാരണമെന്ന് ഉറപ്പായതോടെ ചികിത്സ പിഴവെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിൽക്കുന്നു. അതേസമയം പോലീസ് കസ്റ്റഡിയിലുള്ള കുട്ടിയുടെ പിതാവ് സനൂപിനെ ഇന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും

Advertisement