നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രതി പിടിയിൽ

Advertisement

മലപ്പുറം.നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ പ്രതി പിടിയിൽ.കൊച്ചി സ്വദേശി ജോഹൻ ജോർജി ജെയിംസിനെ എടക്കര പൊലീസ് ആണ് പിടികൂടിയത്.എൻ.എം. നെടുമ്പറമ്പിൽ നിധി പ്രൈറ്റ് ലിമിറ്റിഡ് എന്ന സ്വകാര്യ പണമിടപ്പാട് സ്ഥാപനത്തിന്റെ ഉടമയാണ്.ഉയർന്ന പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ പോലീസിൽ പരാതി നൽകി.ഇതോടെ ഇയാൾ ഒളിവിൽ പോയി.എടക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 10 കേസുകൾ ഉണ്ട്.ഇതിൽ മാത്രം 3 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ പ്രതികൾക്കെതിരെ എടക്കര പോലീസ് സ്റ്റേഷന് പുറമെ നിലമ്പൂർ, വഴിക്കടവ്, പോത്തുകൽ, എടവണ്ണ പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്

Advertisement