ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിക്ക് രക്ഷകനായത് ഓട്ടോ ഡ്രൈവർ

Advertisement

തിരുവനന്തപുരം ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിക്ക് രക്ഷകനായത് ഓട്ടോ ഡ്രൈവർ. വെള്ളായണി സ്വദേശി വിനോദാണ് കായലിലേക്ക് ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. യുവാവ് പെൺകുട്ടിയെ വെള്ളത്തിൽ മുങ്ങാതെ പിടിച്ചു നിർത്തുകയും ശേഷം ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ഇന്നലെ രാത്രിയോടെയാണ് ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് 15 വയസ്സുകാരിയായ പെൺകുട്ടി എടുത്ത് ചാടിയത്. മാതാപിതാക്കളുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ആത്മഹത്യ ശ്രമം.പെൺകുട്ടി കായലിലേക്ക് ചാടുന്നതിനിടയിൽ അതുവഴി വന്ന ഓട്ടോ ഡ്രൈവർ വിനോദിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പെൺകുട്ടിക്ക് പുതുജീവൻ ലഭിച്ചത്. പെൺകുട്ടി ചാടിയതിന്റെ പിന്നാലെ വിനോദ് കായലിലേക്ക് എടുത്തുചാടി പെൺകുട്ടിയെ പിടിച്ച് നിർത്തുകയായിരുന്നു. ജീവന്റെ വില തനിക്ക് അറിയാവുന്നത് കൊണ്ടാണ് ആത്മ ധൈര്യം ലഭിച്ചതെന്ന് വിനോദ് പ്രതികരിച്ചു.

വിനോദിന് നീന്തൽ അറിയാവുന്നതും രക്ഷാപ്രവർത്തനം എളുപ്പമാക്കി. ആക്കുളം പാലത്തിന്റെ തുണിൽ പിടിച്ചുനിൽക്കുകയായിരുന്നു വിനോദ്. ഫയർ ഫോഴ്‌സിയും പോലീസും എത്തി വള്ളത്തിലാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. നിലവിൽ ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്

Advertisement