ക്ഷേത്രത്തിനു കാണിക്കയായി ലഭിച്ച സ്വർണം നഷ്‌ടപ്പെട്ടതായി പരാതി

Advertisement

കോഴിക്കോട്. മൊകവൂർ കാമ്പുറത്ത് ഭഗവതിക്ഷേത്രത്തിൽ ക്രമക്കേട്,ക്ഷേത്രത്തിനു കാണിക്കയായി ലഭിച്ച സ്വർണം നഷ്‌ടപ്പെട്ടതായി പരാതി.പരാതിയുമായി ക്ഷേത്ര ഭാരവാഹികൾ.66.5 ഗ്രാം സ്വർണം കാണാനില്ലെന്നാണ് പരാതി.വിവരവകാശ രേഖയും പുറത്ത്

മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം.2017ൽ നടത്തിയ വെരിഫിക്കേഷനിൽ
സ്വർണത്തിന്റെ കുറവ് കണ്ടെത്തി.2020ൽ ആണ് ക്ഷേത്രത്തിൽ അവസാനമായി വെരിഫിക്കേഷൻ നടത്തിയത്.ദേവസ്വം മന്ത്രി, ദേവസ്വം കമ്മിഷണർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകി.തിരിമറി നടത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം നടത്താൻ തയ്യാറായില്ലെന്ന് ആരോപണം.മുൻ എക്സിക്യൂട്ടീവ് ഓഫീസർ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം

Advertisement