എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന തർക്കം, അനുകൂലമായ നിലപാടുമായി സര്‍ക്കാര്‍ സമവായ നീക്കത്തില്‍

Advertisement

തിരുവനന്തപുരം. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന തർക്കത്തിൽ ക്രൈസ്തവ മാനേജ്മെൻ്റുകളുമായി അനുനയം പ്രഖ്യാപിച്ച് സർക്കാർ. എൻ എസ് എസിന് ലഭിച്ച അനുകൂല സുപ്രീംകോടതി വിധി മറ്റ് മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനുള്ള നടപടികൾ സ്വീകരിക്കും. നിലപാട് കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാരിൻ്റെ നിലപാട് വിവിധ മാനേജ്മെൻ്റുകൾ സ്വാഗതം ചെയ്തു

ആദ്യഘട്ടങ്ങളിൽ കടുത്ത നിലപാട് സ്വീകരിച്ച വിദ്യാഭ്യാസ വകുപ്പ് ഒടുവിൽ നിലപാട് മാറ്റി.. മുഖ്യമന്ത്രി യോഗത്തിനുശേഷം ക്രൈസ്തവ മാനേജ്മെൻ്റുകളുടെ ആവശ്യം ഭാഗികമായി അംഗീകരിച്ച് സംസ്ഥാന സർക്കാർ. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ NSS മാനേജ്മെൻറ്കൾക്ക് ലഭിച്ച അനുകൂല വിധി മറ്റു മാനേജ്മെൻറ്കൾക്കും ബാധകമാക്കും.. എന്നാൽ സർക്കാർ ഉത്തരവിറക്കില്ല.. പകരം ഇക്കാര്യം സുപ്രീംകോടതി അറിയിക്കും.സർക്കാർ നിലപാട് സ്വാഗതം ചെയ്ത് ജോസ് കെ മാണി

സർക്കാർ തീരുമാനം വിവിധ ക്രൈസ്തവ മാനേജ്മെന്റുകളും സ്വാഗതം ചെയ്തു.പതിനാറാം തീയതി സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ ആയിരിക്കും സർക്കാർ നിലപാട് കോടതി അറിയിക്കുന്നത്.. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ സമവായത്തിന് തയ്യാറായത്..

Advertisement