മലപ്പുറം. എടപ്പാൾ കണ്ടനകത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസിടിച്ച് ഒരാൾ മരിച്ചു. മൂന്ന് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്.കണ്ടനകം സ്വദേശി പാണേക്കാട്ട് വിജയനാണ് മരിച്ചത്.എടപ്പാൾ ദാറുൾ ഹിദായ സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
































