ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി പ്രതിക്കൂട്ടിൽ

Advertisement

ആലപ്പുഴ. ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി പ്രതിക്കൂട്ടിൽ.
രണ്ടു വർഷമായി പൊട്ടിക്കിടന്ന സ്റ്റേവയർ പുനസ്ഥാപിക്കുന്നതിൽ ഗുരുതര വീഴ്ച്ചയെന്ന ആരോപണം ശക്തമാക്കുകയാണ് നാട്ടുകാർ. മരിച്ച സരളയുടെ മൃതദേഹവുമായി കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധവും നടന്നു.

സ്റ്റേ വയർ പൊട്ടി വീണ വിവരം കെഎസ്ഇബി ഉദ്യോസ്ഥരെ പലകുറി അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല, സരളയുടെ മരണത്തിൽ കെഎസ്ഇബിയുടെ അനാസ്ഥ തുറന്നുകാട്ടുകയാണ് നാട്ടുകാർ.ഇതിനിടെ, കെഎസ്ഇബിക്ക് വീഴ്ച്ചയില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണവും വിവാദമായി.

മൃതദേഹവുമായി പള്ളിപ്പാട് കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധം.സരളക്കൊപ്പം, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീലതയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
റോഡരികിൽ പൊട്ടിവീണ സ്റ്റേ വയിറിൽ നിന്ന് ഷോക്കേറ്റ ശ്രീലതയെ രക്ഷിക്കുന്നതിനിടെയായിരുന്നു സരളയ്ക്കും ഷോക്കേറ്റത്.

Advertisement