വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മുത്തശ്ശിക്കും കൊച്ചു മകൾക്കും ദാരുണാന്ത്യം

Advertisement

വാൽപ്പാറ.തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മുത്തശ്ശിക്കും കൊച്ചു മകൾക്കും ദാരുണാന്ത്യം. വാൽപ്പാറ വാട്ടർഫാൾ എസ്റ്റേറ്റിലെ താമസക്കാരായ അസ് ലയെന്ന 55 വയസുകാരിയും മൂന്നു വയസുള്ള കൊച്ചുമകൾ ഹേമശ്രീയുമാണ് മരിച്ചത്. ഇവർ താമസിച്ച ലയത്തിൻ്റെ വാതിൽ തകർത്തെത്തിയ കാട്ടാനയാണ് ഇന്ന് പുലർച്ചെ ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്.

വാ
വന്യമൃഗ – മനുഷ്യ സംഘർഷത്തെ തുടർന്ന് ജനങ്ങളുടെ ജീവിതം ദുരിതത്തിലായ കോയമ്പത്തൂർ വാൽപ്പാറയിലാണ് രണ്ട് ജീവനുകൾ കൂടി കാട്ടാന കവർന്നത്. വാട്ടർഫാൾ എസ്റ്റേറ്റിലെ താമസക്കാരിയും തൊഴിലാളിയുമായ അസ്‌ലയുടെ വീടിന് സമീപം എത്തിയ ആനയാണ് അസ്‌ലയെയും കൊച്ചു മകളെയും കൊലപ്പെടുത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ എത്തിയ ഇവരുടെ താമസ സ്ഥലത്ത് എത്തിയ ആന വീട് തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അസ്‌ല ഉറക്കമുണരുകയും കുഞ്ഞുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. അസ്‌ലയെ ആക്രമിക്കുകയും തട്ടിമാറ്റുകയും ചെയ്ത ആന ഇതിനിടയിൽ നിലത്ത് വീണ ഹേമശ്രീയെ ചവിട്ടി കൊലപ്പെടുത്തുകയും ആയിരുന്നു.
ബൈറ്റ്
ആന പിൻവാങ്ങിയതിന് പിന്നാലെ ഗുരുതരമായ പരിക്കേറ്റ അസ്‌ലയെ നാട്ടുകാർ ചേർന്ന് വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി ആനയെ കാടുകയറ്റാൻ ശ്രമം നടത്തിയെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് ആന തിരികെ മടങ്ങിയത്. ഹേമശ്രീയുടെയും അസ്‌ലയുടെയും മൃതദേഹങ്ങൾ വാൽപ്പാറ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹങ്ങൾ വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകുമെന്നും തമിഴ്നാട് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Advertisement