കോഴിക്കോട്.ഷാഫി പറമ്പിൽ എം പി ക്ക് എതിരെയുള്ള അക്രമത്തിൽ എസ് പി യുടെ കുറ്റസമ്മതത്തോടെ പ്രതിഷേധം കടുപ്പിക്കാൻ UDF.കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എം പി ഇന്ന് ആശുപത്രി വിടും.
വടകര റൂറൽ എസ് പി KE ബൈജുവിൻ്റെ കുറ്റസമ്മതോട്ടെ പോലീസിന് എതിരെയുള്ള പ്രതിഷേധം UDF കടുപ്പിക്കുകയാണ്.വരാനിരിക്കുന്ന തദ്ദേശ തെഞ്ഞെടുപ്പിൽ വടകരയിൽ ഷാഫി പറമ്പിൽ എം പിയെ മുൻനിർത്തി കളത്തിലിറങ്ങാനാണ് UDF തീരുമാനം.കുറ്റക്കാരായ മൂന്ന് പോലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസ്സ് ആവശ്യം.
അതെ സമയം സ്വർണപാളി വിഷയം വഴിത്തിരിച്ച് വിടാനുള്ള ശ്രമമാണ് CPIM പോലീസിനെ കൂട്ട് പിടിച്ച് ചെയ്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. നാളെ പേരാമ്പ്രയിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം നടക്കും.





































