നെയ്യാറ്റിൻകര .കാരക്കോണം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. ആറാലമൂട് സ്വദേശി കുമാരിയാണ് മരിച്ചത്.ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശസ്ത്രക്രിയക്കിടെയുണ്ടാ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കിഡ്ണി സ്റ്റോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറാലമൂട് സ്വദേശി കുമാരി കാരക്കോണം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആകുന്നത്. ശേഷം ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടുകൂടിയാണ് കുമാരിയുടെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിക്കുന്നത്. മരുന്ന് മാറി നൽകിയതാണ് മരണകാരണമെന്നാണ് നിലവിൽ കുടുംബത്തിന്റെ ആരോപണം.
മരണവിവരം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും കുടുംബം പരാതിയായി പറയുന്നു. എന്നാൽ ശസ്ത്രക്രിയക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കാരക്കോണം മെഡിക്കൽ കോളേജിന്റെ വിശദീകരണം. രോഗിക്ക് ബിപി യിൽ വ്യത്യാസം വന്നതിനാൽ ശസ്ത്രക്രിയ പകുതിയിൽ നിർത്തിവയ്ക്കേണ്ടി വന്നിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. അതേസമയം കുമാരിയുടെ കുടുംബത്തിന്റെ പരാതിയിൽ വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



































