ഗൈഡ് വയർ നീക്കം ചെയ്യാനാകില്ല,നെഞ്ചിൽ നൊമ്പരപ്പെടുത്തുന്ന സത്യം ഉള്‍ക്കൊണ്ട് സുമയ്യ മടങ്ങി

Advertisement

തിരുവനന്തപുരം. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനാകില്ലെന്ന് ഉറപ്പിച്ചതോടെ സുമയ്യ ആശുപത്രി വിട്ടു. ഇന്ന് ഉച്ചയോടെയാ സർജറിക്ക് ശേഷം സുമയ്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് സുമയ്യയും കുടുംബവും അറിയിച്ചു.

ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധസംഘം നടത്തിയ രണ്ട് ശസ്ത്രക്രിയകളിലും ഗൈഡ് വയർ പുറത്തെടുക്കാൻ കഴിഞ്ഞില്ല. വയർ പുറത്തെടുത്താൽ സുമയുടെ ജീവന് തന്നെ അപകടം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. തുടർന്ന് സുമയെ ഡിസ്ചാർജ് ചെയ്തു. നിയമപരമായി മുന്നോട്ടു പോകാൻ തന്നെയാണ് സുമയ്യ
യുടെയും കുടുംബത്തിന്റേയും തീരുമാനം . സർക്കാർ ജോലി നൽകണം വേണ്ട നഷ്ടപരിഹാരം നൽകണമെന്നും സുമയ്യ.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഗൈഡ് വയർ സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയത്.
ശസ്ത്രക്രിയക്കിടയിലുണ്ടായ പിഴവ് കാരണം വർഷങ്ങളായി സുമയ്യ ശ്വാസതടസ്സമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുകയാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ്കുമാറിനെതിരെ കേസ് എടുത്തതല്ലാതെ ആരോഗ്യവകുപ്പ് ഒരുതരത്തിലുള്ള നടപടിയും എടുത്തില്ലെന്ന് സുമയ്യയും കുടുംബവും ഇപ്പോഴും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

Advertisement