മെഡിക്കൽ ഷോപ്പിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി

Advertisement

തിരുവനന്തപുരം.മെഡിക്കൽ ഷോപ്പിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി. നെടുമങ്ങാട് ഹിന്ദ് മെഡിക്കൽസിലാണ് സംഭവം.കേശവദാസപുരം വിവേകാനന്ദ നഗറിൽ കുര്യാക്കോസ് (55)ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഹിന്ദ് മെഡിക്കൽസിന്റെ മുൻ പാർട്നറായിരുന്നു കുര്യാക്കോസ്. മെഡിക്കൽ ഷോപ്പ് ഉടമ 30 ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് ആരോപിച്ചാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടർന്ന് നെടുമങ്ങാട് ട്രാഫിക് പോലീസ് സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിച്ചു.

Advertisement