13 കാരനെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസ് പ്രതി വിദേശത്ത് കടക്കാനായി എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിൽ

Advertisement

കോഴിക്കോട്. പേരാമ്പ്രയിൽ 13 കാരനെ ലൈംഗികമായി പീഡിപ്പിച്ച പോക്സോ കേസ് പ്രതി അറസ്റ്റിൽ. വിദേശത്ത് കടക്കാനിരിക്കെ നെടുമ്പാശ്ശേരി വിമാനത്താവളത്ത് നിന്നാണ് പേരാമ്പ്ര പോലീസ് ഇയാളെ പിടികൂടിയത്. മൂന്ന് മാസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാതിരുന്ന പോലീസിനെതിരായ കുടുംബത്തിന്റെ ആരോപണം 24 വാർത്തയാക്കിയിരുന്നു. 24 ഇമ്പാക്ട്

എട്ട് മാസം മുൻപാരംഭിച്ചതാണ് പതിമൂന്ന്കാരന് 65 കാരനായ അയൽവാസി യിൽ നിന്നുമുള്ള ലൈംഗിക ചൂഷണം.വിവരം പുറത്തറിഞ്ഞാൽ അമ്മയെ കൊന്ന് കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.വീണ്ടും ലൈംഗിക പീഡനം തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ കുട്ടി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്
പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അലികുട്ടിയും കുടുബവും മുങ്ങി.പൊലീസ് അന്വേഷണം തുടങ്ങി മൂന്ന് മാസമായിട്ടും നടപടിയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. 24 വാർത്തയ്ക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച സമഗ്രമായ അന്വേഷണം ആരംഭിച്ചു. പ്രതി വിദേശത്ത് കടക്കാനിടയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇന്ന് രാവിലെ യോടു കൂടി പേരാമ്പ്ര പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ നീക്കം. പ്രതിയെ പിടികൂടാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കുട്ടിയുടെ അമ്മ 24നോട്

എറണാകുളത്ത് നിന്ന് രാത്രിയോടുകൂടി പ്രതിയെ പേരാമ്പ്രയിൽ എത്തിക്കും.കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനും കോടതിയിൽ ഹാജരാക്കലിനും പിന്നാലെ റിമാൻഡ് ചെയ്യാനാണ് പോലീസ് തീരുമാനം

Advertisement