സിപിഐ വിഭാഗീയത,എറണാകുളത്ത് ജില്ലാ പഞ്ചായത്ത് അംഗം പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു

Advertisement

കൊച്ചി.എറണാകുളം സിപിഐയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. എടത്തല ഡിവിഷൻ അംഗം അഡ്വ. റൈജ അമീർ ആണ് രാജിവെച്ചത്. എടത്തല ലോക്കൽ കമ്മിറ്റി അംഗം സഹദും പാർട്ടി ബന്ധം ഉപേക്ഷിച്ചു.

കുറച്ചുകാലമായി തന്നെ എറണാകുളം ജില്ലയിലെ സിപിഐയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളും വിഭാഗീയതയും മൂർച്ഛിക്കുകയാണ്. ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ അംഗവും സിപിഐ എടത്തല ലോക്കൽ കമ്മിറ്റി അംഗവുമായ അഡ്വ. റൈജ അമീർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവുമാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത കൈകളിലാണ് ജില്ലയിലെ പാർട്ടി എന്ന് റൈജ ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ പഞ്ചായത്ത് അംഗത്വവും ഉടൻ രാജിവയ്ക്കും. എടത്തല ലോക്കൽ കമ്മിറ്റി അംഗമായ എഎ സഹദും രാജിവെച്ചു. തെറ്റായ പാതയിലൂടെയാണ് പാർട്ടി സഞ്ചരിക്കുന്നതെന്ന് സഹദ് . പറവൂരിൽ നിന്നടക്കം സിപിഐയിൽ കൂട്ടരാജിയാണ് കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായിരുന്നത്. പ്രശ്നങ്ങൾ കെട്ടടങ്ങിയിട്ടില്ല എന്ന് വ്യക്തമാക്കുന്നു നേതൃത്വത്തെ നിഷിധമായി വിമർശിച്ചുകൊണ്ടുള്ള രാജി.

Advertisement