മല്ലന്മാർ മാത്രം നിയമസഭയിൽ വന്നാൽ മതി എന്നാണോ മുഖ്യമന്ത്രി പറയുന്നത്, നജീബ് കാന്തപുരം

Advertisement

തിരുവനന്തപുരം.മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ ബോഡി ഷെയിമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം എം എൽ എ.പുരോഗമനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന മുഖ്യമന്ത്രിയാണ് ഇത്തരം അധിക്ഷേപകരമായ പ്രസ്താവന നടത്തിയതെന്ന് നജീബ് കാന്തപുരം.
ഏത് നൂറ്റാണ്ടിലാണ് നമ്മുടെ മുഖ്യമന്ത്രി ജീവിക്കുന്നത് എന്നും അദ്ദേഹം എഫ് ബി പോസ്റ്റിൽ പ്രതികരിച്ചു.കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസിനെയും മുൻ മുഖ്യമന്ത്രി വി.എസിനേയും
മുഖ്യമന്ത്രി പിണറായി വിജയന് ഓർമ്മയുണ്ടോ എന്നും.മല്ലന്മാർ മാത്രം നിയമസഭയിൽ വന്നാൽ മതി എന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും നജീബ് കാന്തപുരത്തിന്റെ FB പോസ്റ്റിലുണ്ട്. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നവരെ കമ്മ്യൂണിസ്റ്റുകാർ പരിശോധിക്കണമെന്നും പോസ്റ്റിൽ പറയുന്നു.

Advertisement