കോഴിക്കോട്.പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപിഴവിൽ കുട്ടിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ ആവശ്യത്തിന് ചികിഝ ലഭിച്ചില്ലെന്ന വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. കൈയ്ക്കേറ്റ മുറിവിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ആന്റി ബയോടിക് മരുന്നുകൾ നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം തുടരുകയാണ് KGMOA.
ഒൻപത് വയസ്സ് കാരി പാലക്കാട് പല്ലശന സ്വദേശിനിയുടെ കൈ മുറിച്ച് മാറ്റിയതിൽ പാലക്കാട് ജില്ലാ ആശുപത്രിക്ക് ഗുരുതര കൃത്യ വിലോപം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കുട്ടിക്ക് വേദന ഉണ്ടായിട്ടും ഇൻഫെക്ഷൻ പരിശോധന നടത്തിയില്ല, പരുക്കേറ്റ കുട്ടിയുടെ ബി പി പരിശോധിച്ചില്ല, ആദ്യ ഘട്ടത്തിൽ നൽകേണ്ട ആന്റിബയോട്ടിക്ക് നൽകിയില്ല തുടങ്ങി കാര്യങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്റെ കൂടെ അടിസ്ഥാനത്തിലാണ് രണ്ട് ഡോക്ടറുമാരെ സസ്‌പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഡോക്ടർസിന്റെ ഗുരുതര വീഴ്ച രേഖകളിൽ നിന്ന് വ്യക്തം.
അതേ സമയം ഡോക്ടേഴ്സിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാക്കുകയാണ് KGMOA.ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ബുദ്ധിമുണ്ട് ഉണ്ടാവാത്ത വിധത്തിൽ ഇന്ന് കരിദിനം ആചരിച്ചു.സ്‌പെഷ്യൽ ഡ്യൂട്ടി, റിപ്പോർട്ട്,മീറ്റിംഗ് എന്നിവയും
13 ന് ഒപിയും ബഹിഷ്കരിക്കുമെന്നും KGMOA
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടി. ശസ്ത്രക്രിയയ്ക്ക് ശേഷം ICU വിൽ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് കോടതിയിൽ ഹർജി സമർപ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനം



































