മോഷ്ടിച്ച ബൈക്കുമായി ഉടമയുടെ മുന്നിൽ, ഓടിച്ചിട്ട് പിടിച്ച് കരണത്തടി; പിന്നെ നടന്നത് ?

Advertisement

പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ വന്നുപെട്ടത് ഉടമയുടെ മുന്നില്‍. ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസില്‍ നൽകി വരികയായിരുന്നു ഉടമ. നടുറോഡില്‍ ഓടിച്ചിട്ട് പിടികൂടി ഉടമ ബൈക്ക് കൈവശപ്പെടുത്തി.
പാലക്കാട് പുതുപ്പരിയാരത്താണ് സംഭവം. പാലക്കാട് കമ്പ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി തിരിച്ച് പുതുപ്പരിയാരത്ത് എത്തി. അപ്പോഴാണ് ബൈക്ക് മോഷ്ടിച്ച കളളന്‍ ബൈക്കുമായി രാധാകൃഷ്ണന്റെ മുന്നിലൂടെ പോയത്.

തനിക്ക് മുന്നിലൂടെ പോകുന്നത് തന്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിര്‍ത്തി കളളനെ പിടികൂടി. നാട്ടുകാരെ വിളിച്ചുകൂട്ടി. മുട്ടിക്കുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. മദ്യലഹരിയിലാണ് രാജേന്ദ്രന്‍ ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് മോഷണം നടത്താന്‍ രാജേന്ദ്രനെ സഹായിച്ച വ്യക്തിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement