ഗവി ഉൾവനത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നുഭക്ഷിച്ചു

Advertisement

ഗവി. ഉൾവനത്തിൽ പൊന്നമ്പലമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു. പച്ചക്കാനം പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷനിലെ വാച്ചർ അനിൽ കുമാറിനെയാണ് കടുവ ആക്രമിച്ചത്.മൂന്നു ദിവസം മുൻപാണ് വനവിഭവങ്ങൾ തേടി അനിൽകുമാർ പൊന്നമ്പലമേട് ഭാഗത്തേയ്ക്കു പോയത്. തിങ്കളാഴ്ച സന്ധ്യയായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് സഹോദരങ്ങളുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വസ്‌ത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിൽ ഇന്ന് രാവിലെയാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. ഗവി സ്വദേശിയാണ് അനിൽകുമാർ.

rep image

Advertisement