കോഴിക്കോട്. ഒൻപത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ , പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടേഴ്സിന് സസ്പെൻഷൻ.ജൂനിയർ റസിഡന്റ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടന്റ് ഡോ സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി.DMOയുടെ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ മുത്തശ്ശി ഓമന പറഞ്ഞു സസ്പെൻഷൻ അല്ല പിരിച്ചുവിടുകയാണ് വേണ്ടതെന്ന് കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു. അതേ സമയം നടപടിയ്ക്കെതിരെ പ്രതിഷേധവുമായി കെ.ജി .എം. ഒ എ രംഗത്തെത്തി
പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന ചികിത്സാ പിഴവ് വിവാദത്തിൽ ആദ്യം പരിശോദിച്ചvരണ്ടു ഡോക്ടർ സ് നെയാണ് സസ്പെൻറ് ചെയ്തത്. ജൂനിയർ ഡോക്ടെഴ്സായ മുസ്തഫ, സർഫറാസ് എന്നിവരെ യാണ് സസ്പെൻറ് ചെയ്തത്.
കടുത്ത നടപടിക്ക് സർക്കാർ തയ്യാറായത് ഉന്നത തല പരിശോധന ക്കു ശേഷം ആണ്. DMO നൽകിയ റിപ്പോർട്ട് വീഴ്ച ഇല്ല എന്നായിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളി ചികിത്സാ പ്രോട്ടോകോൾ ലംഘ നം കണ്ടെത്തി യാണ് നടപടി എടുത്തത്.
സസ്പെഷൻ നടപടിയിൽ
സർക്കാരിനെതിരെ കെ ജി എം ഒ എ രംഗത്ത് എത്തി. പൊതുജന വികാരം മറികടക്കാൻ സർക്കാർ ബലിയാടുകളെ കണ്ടെത്തുകയാണ്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത അന്യായമായ നടപടി പിൻവലിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.
ചികിത്സയിൽ സംഭവിക്കാവുന്ന അപൂർവമായ സങ്കീർണതയെ ചികിത്സാ പിഴവ് ആയി വ്യാഖ്യാനിച്ച് ഡോക്ടർമാരെ ബലിയാടാക്കാനുള്ള ശ്രമം അംഗീകരിക്കാൻ ആവില്ല എന്നും KGMOA പ്രസ്താവനയിൽ പറഞ്ഞു.ഇതേ സമയം കുടുംബം ദുഃഖം പങ്കുവെച്ചു വീണ്ടും രംഗത്ത് എത്തി.
ഡോക്ടർമാരെ സസ്പെന്റ് ചെയ്തത് കുടുംബത്തിന് ആശ്വാസം നൽകുന്ന വാർത്തയെന്ന് മുത്തശ്ശി ഓമന പറഞ്ഞു. എന്നാൽ
കുട്ടി എന്റെ കൈ എവിടെയെന്ന് ചോദിച്ച് കരയുകയാണ് ഇപ്പോൾ.
നിയമ നടപടിയുമായി മുന്നോട്ട് പോകും.
ചികിത്സ പിഴവ് ഇല്ലെന്ന് ഡോക്ടർമാർ നുണ പറഞ്ഞു.
കുട്ടിക്ക് നീതി ലഭിക്കണം എന്നും അവർ പറഞ്ഞു
കുറ്റക്കാരായ ഡോക്ടർമാരെ പിരിച്ചു വിടണമെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് കുട്ടിയെ കാണാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയ്ക്ക് നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആശുപത്രി സൂപ്രണ്ട്, DMO തുടങ്ങിയവർ ചികിത്സ പിഴവ് ഇല്ലെന്ന് പറഞ്ഞു എങ്കിലും സർക്കാർ ഉന്നത തല പരോശോധനയിൽ വീഴ്ച കണ്ടെത്തി നടപടി എടുക്കുകയായിരുന്നു.



































