കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം, ചികിത്സ പിഴവെന്ന പരാതിയിൽ ഡോക്ടറുമാർക്ക് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്,നിയമനടപടിയുമായി ഏതറ്റം വരെയും പോകും മാതാവ്

Advertisement

കോഴിക്കോട്.പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ പിഴവെന്ന പരാതിയിൽ ഡോക്ടറുമാർക്ക് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്. കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നൽകിയിരുന്നുവെന്നാണ് DMO യ്ക്ക് സമർപ്പിച്ച റിപ്പോർട്ട്.ആരൊക്കെയോ സംരക്ഷിക്കാനുള്ള റിപ്പോർട്ടന്നും നിയമ നടപടിയുമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്ന് കുട്ടിയുടെ അമ്മ പ്രസീത .

ഒൻപതു വയസ്സ് കാരിയുടെ കൈ മുറിച്ച് മാറ്റിയതിൽ ആശുപത്രിക്കോ ഡോക്ടറുമാർക്കോ വീഴ്ച ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.സെപ്തംബർ 24 ന് കൈയ്ക്ക് പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എക്സ്റേ പരിശോധിച്ച് ചികിത്സ നൽകി, പ്ലാസ്റ്റർ ഇട്ടതിന് ശേഷം കയ്യിൽ രക്തയോട്ടമുണ്ടെന്ന് ഉറപ്പു വരുത്തി , വേദനയുണ്ടെങ്കിൽ ഉടൻ ആശുപത്രിയെ സമീപിക്കണമെന്ന് ഡോക്ടർമാർ നിർദേശം നൽകിയതുമായാണ്
ഓർത്തോ ഡോക്ടർമാരായ ഡോക്ടർ സിജു കെ എം, ഡോക്ടർ ജൗഹർ കെ ടി എന്നിവർ ഡി എം ഓക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട്‌ ശെരി വച്ചുകൊണ്ട് കെ.ജി.എം.ഒ യും രംഗത്തെത്തി. ചികിത്സ പിഴവ് എന്നത് തെറ്റായ വാർത്തയെന്നും അപലപിക്കുന്നതായും സംഘടന. സമഗ്രമായ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്നും KGMOA വ്യക്തമാക്കി.
റിപ്പോർട്ട് പൂർണമായും തള്ളുകയാണ് കുടുംബം. ആശുപത്രിയിലെത്തിയിട്ടും മതിയായ ചികിത്സ നൽകിയില്ലെന്ന ആരോപണത്തിൽ ഉറച്ചു നില്കുകയാണ് അമ്മ. റിപ്പോർട്ട് ആരെയൊക്കയോ സംരക്ഷിക്കാൻ , മകളുടെ അവസ്ഥ ഗുരുതരമായി തുടരുന്നു, നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും അമ്മ പ്രസീത പറയുന്നു

സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് ആരോഗ്യ മന്ത്രി കുടുംബത്തിന് നൽകിയിരിക്കുന്ന ഉറപ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തങ്ങളെ ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്നും കുടുംബം പറയുന്നു

Advertisement