ആറ്റിങ്ങൽ. ഫോണിൽ സംസാരിക്കുന്നതിനിടെ യുവാവ് കിണറിൽ വീണു. വീട്ടുമുറ്റത്തെ 60 അടിയോളം താഴ്ചയുള്ള കിണറിലേക്കാണ് യുവാവ് വീണത്. ഫോണിൽ സംസാരിക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറിലേക്ക് വീഴുകയായിരുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്‌ഥലത്തെത്തി യുവാവിനെ രക്ഷിച്ചു. ഗുരുതര പരുക്കുകളില്ല





































