മണ്ണാർക്കാട് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടുപന്നി കുറുകെ ചാടി അപകടം,പഞ്ചായത്തംഗത്തിന് പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്തംഗം നിജോ വർഗിസിനാണ് ഗുരുതരമായി പരുക്കേറ്റത്. ബുധനാഴ്ച രാത്രി മേക്കളപ്പാറയിലായിരുന്നു സംഭവം. ബൈക്കിൽ കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിജോയെ പരിസരവാസികൾ ഉടനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിജോ അപകടനില തരണം ചെയ്തു.






































