തൃശൂർ. ചാവക്കാട് പൊലീസുകാർക്ക് കുത്തേറ്റു.ചാവക്കാട് SI ശരത്ത് സോമൻ , CPO അരുൺ എന്നിവർക്കാണ് കുത്തേറ്റത്.കൈക്ക് കുത്തേറ്റ ശരതിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇരുമ്പ് വടി കൊണ്ട് മർദനമേറ്റ അരുണിനും പരിക്കേറ്റു
ചാവക്കാട് മണത്തല ബേബി റോഡിൽ വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം.ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്ക് തർക്കവുവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതാണ് പൊലീസ് സംഘം
ഇതിനിടയിൽ നിസാർ ഉദ്യോഗസ്ഥരെ ആക്രമിക്കുക ആയിരുന്നു.പ്രതിക്ക് മാനസീക പ്രശ്നമുണ്ട്
ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവം അിഞ്ഞ് സ്ഥലത്ത് എത്തിയ CPo ഹരികൃഷ്ണൻ , അനീഷ് എന്നിവരെയും പ്രതി ആക്രമിച്ചു
സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പൊലീസ്






































