സ്കൂളുകൾക്ക് നവരാത്രി അവധി ,മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം എല്ലാവർക്കും എത്തിക്കണമെന്ന് സർക്കുലർ

Advertisement

തിരുവനന്തപുരം.ഇന്നും നാളെയും സ്കൂളുകൾക്ക് നവരാത്രി അവധി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം എല്ലാവർക്കും എത്തിക്കണമെന്ന് സർക്കുലർ.. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശമാണ് നാളെത്തന്നെ എല്ലാവർക്കും എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ ഇറക്കിയത്. 21 ലക്ഷം കോപ്പികളാണ് മൊത്തത്തിൽ അച്ചടിച്ചിട്ടുണ്ട്. ഇതോടെ സന്ദേശം സന്ദേശം വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പത്തിലാണ് അധ്യാപകർ.. ഓരോ വിദ്യാർത്ഥിക്കും സന്ദേശം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും, ഉദ്യോഗസ്ഥരും അധ്യാപകരും വിഷയം ഗൗരവത്തോടെ എടുക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്..

Advertisement