ചീരാൽ മേഖലയിൽ ഭീതി പടർത്തിയ പുലിയെ പുടികൂടി

Advertisement

വയനാട്. ചീരാൽ മേഖലയിൽ ഭീതി പടർത്തിയ പുലിയെ പുടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

മാസങ്ങളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. തുടർച്ചയായി ജനവാസ മേഖലയിലെത്തിയ പുലി കഴിഞ്ഞദിവസം നെൻമേനി പുളിഞ്ചാലിൽ പശുവിനെ കൊന്നിരുന്നു. കാടംതൊടി സൈതാലവിയുടെ പശുക്കുട്ടിയെയാണ് അക്രമിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഈ കൂട്ടിലാണ് പുലി കുടുങ്ങിയത്.

പുലിയെ,സുൽത്താൻബത്തേരിയിലെ വനം വകുപ്പിന്റെ ഓഫീസിലേക്ക് മാറ്റി. ആരോഗ്യം ഉറപ്പുവരുത്തിയശേഷം ഉൾ വനത്തിൽ തുറന്ന് വിടാനാണ് വനം വകുപ്പിന്റെ തീരുമാനം

Advertisement