ആഡംബര കാറിൽ 200 ഗ്രാം എം ഡി എം എ യുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

Advertisement

പാറശ്ശാല. ചെങ്കവിളയിൽ 200 ഗ്രാം എം ഡി എം എ യുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ.ആഡംബര കാറിൽ വരുകയാ യിരുന്ന യുവതി ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്.കൊട്ടാരക്കര സ്വദേശിയായ ഷെമി (32 )
കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ മുഹമ്മദ് കൽഫാൻ (24)ആഷിക് (20 )
അൽ അമീൻ (23) എന്നിവരാണ് പിടിയിലായത്

ഡാൻസാഫ് സംഘം ചെങ്കവിളയിൽ വച്ച് കാറിനെ തടഞ്ഞാണ് ഇവരെ പിടികൂടിയത്.യുവതിയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡി എം എ കണ്ടെത്തിയത്.ബംഗ്ലൂരിൽ നിന്നും എം ഡി എം എ വാങ്ങി കാറിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.ഈ സമയം ഡാൻസാഫ് സംഘം കാറിനെ പിൻതുടർന്നെയെങ്കിലും കാർ ചെങ്കവിളയിൽ വച്ചു ഇടറോഡിൽ കയറാൻ ശ്രമിച്ചപ്പോഴാണ് പോലിസിന്റെ പിടിയിലായത്

ആറ്റിങ്ങൽ, കണിയാപുരം മേഖലയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും
വില്പന നടത്തുന്നതാണ് യുവതിയുടെ രീതിയെന്ന് ഡാൻസാഫ് സംഘം അറിയിച്ചു.

Advertisement