കുട്ടികളെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം

Advertisement

പാലക്കാട്.ഷൊർണൂരിൽ 1 ഉം 4 ഉം വയസ്സുള്ള കുട്ടികളെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ.
2021 നവംബർ 14നാണ് കേസിനാ സ്പദമായ സംഭവം. പിഞ്ചു കുഞ്ഞുങ്ങളെ കൊന്നശേഷം ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ 25 കാരിയായ ദിവ്യ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ 27 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു

Advertisement