കെ ജെ ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ പൊലീസിന് മെറ്റ വിവരങ്ങൾ കൈമാറി

Advertisement

കൊച്ചി.സിപിഎം നേതാവ് കെ ജെ ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ പൊലീസിന് വിവരങ്ങൾ കൈമാറി മെറ്റ. 5 ലിങ്കുകളുടെ വിവരങ്ങളാണ് കൈമാറിയത്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുവെന്ന് പൊലീസ്.

കെ ജെ ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് 13 ലിങ്കുകളാണ് പൊലീസ് മെറ്റയ്ക്ക് കൈമാറിയത്. ഇതിൽ 5 ലിങ്കുകളുടെ വിവരങ്ങളാണ് മെറ്റ അന്വേഷണ സംഘത്തിനു കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തു വരികയാണ്. മെറ്റ നൽകുന്ന വിവരങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്ത് പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2 ആം പ്രതി ഷാജഹാൻ 3 ആം പ്രതി യാസിർ എന്നിവരുടെ കേസുമായി ബന്ധപ്പെട്ട ലിങ്കുകളുടെ വിവരങ്ങൾ മെറ്റയിൽ നിന്നും പോലീസിന് ലഭിക്കാൻ ഉണ്ട്‌. വിവരങ്ങൾ ലഭിച്ചതിന് ശേഷമായിരിക്കും ഇനി മറ്റ് നടപടികളിലേക്ക് കടക്കുക. യാസിറിന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ഒന്നാം പ്രതി ഗോപാലാകൃഷ്ണൻ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ട് അവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും

Advertisement