തിരുവനന്തപുരം. പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ ആധാര്‍ അധിഷ്ഠിത തസ്തിക നിർണയ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എല്ലാ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം ഉറപ്പക്കും.. ഒരു അധ്യാപകർക്കും ജോലി നഷ്ടപ്പെടാൻ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക സംവരണ വിഷയം നിയമസഭയിൽ ഭരണ- പ്രതിപക്ഷ തർക്കത്തിന് ഇടയാക്കി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 57130 വിദ്യാർഥികൾക്ക് ആധാർ ഇല്ലെന്നാണ് കണക്ക്.. ഈ കുട്ടികൾക്ക് സൗജന്യ യൂണിഫോം ലഭിക്കില്ലെന്നും, 4090 അധ്യാപക സൃഷ്ടികൾ ഇല്ലാതാകുമെന്നുമായിരുന്നു റിപ്പോർട്ട്.. 24 വർത്തയ്ക്ക് പിന്നാലെ വിഷയം വർക്കല MLA വി ജോയി സബ്മിഷനായി സഭയിൽ അവതരിപ്പിച്ചു.. ഗുരുതര പ്രശ്നമാണെന്ന് സമ്മതിച്ച വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെയും അധ്യാപകരുടെയും അവകാശ സംരക്ഷിക്കുമെന്ന് അറിയിച്ചു.. എല്ലാവർക്കും യൂണിഫോം നൽകുമെന്നും മന്ത്രിയുടെ ഉറപ്പ്
അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിധിയെ തുടർന്ന് എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റുകൾക്ക് കീഴിൽ ജോലി നേടിയ അധ്യാപകരുടെ ജോലി അസ്ഥിരപ്പെടുന്ന പ്രശ്നം മോൻസ് ജോസഫ് എം എൻ എ ശ്രദ്ധ ക്ഷണിക്കലിൽ സഭയിൽ ഉന്നയിച്ചു.. എന്നാൽ വിഷയം അവതരിപ്പിക്കുന്നതിനിടെ മന്ത്രിയ്ക്ക് സാമാന്യ ബോധം ഇല്ലെന്ന പരാമർശം തർക്കത്തിന് ഇടയാക്കി
എം എൽ എ ആവേശത്തിൽ പറഞ്ഞതാകാമെന്നും പ്രശ്നം ഇവിടെ അവസാനിപ്പിക്കാമെന്നും മന്ത്രി വി ശിവൻകുട്ടി നിലപാട് എടുത്തതോടെയാണ് തർക്കം അവസാനിച്ചത്






































