കോഴിക്കോട്. പറമ്പിൽ ബസാറിലെ അടച്ചിട്ട വീട്ടിൽ നിന്ന് 25 പവൻ സ്വർണവും പണവും മോഷ്ടിച്ച കളളൻപിടിയിൽ. പാറക്കുളം സ്വദേശി അഖിൽ ആണ് ചേവായൂർ പൊലിസിൻ്റെയും സിറ്റി ക്രൈം സ്ക്വാഡിൻ്റെയും പിടിയിലായത്. 14 ഇടങ്ങളിൽ ചെറുതും വലുതുമായ മോഷണം നടത്തിയതായി പ്രതി പൊലിസിനോട് സമ്മതിച്ചു. മോഷണവസ്തുക്കൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്
ഒരു നാടിൻ്റെ ഉറക്കം കെടുത്തിയ കള്ളൻ ഒടുവിൽ പിടിയിൽ.സിറ്റി ക്രൈം സ്ക്വാഡിൻ്റെയും ചേവായൂർ പൊലിസിൻ്റെയും നിരന്തര നിരീക്ഷണത്തിനൊടുവിലാണ് പ്രതി അഖിൽ പിടിയിലായത്. പറമ്പിൽ ബസാറിലെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണ്ണവും പണവും മോഷ്ടിച്ചത് ഇവിടെ നിന്ന് ലഭിച്ച ഈ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നായിരുന്നു അന്വേഷണം
നിരവധി സ്കൂട്ടറുകൾ പരിശോധിച്ചു കഴിഞ്ഞ ദിവസം കക്കോടിയിലെ വീട്ടിൽ മോഷണത്തിനെത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി പൊലിസിനെ വിളിച്ചു സ്വന്തം സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് അഖിൽ രക്ഷപ്പെട്ടു പിന്നാലെ പിന്തുടർന്ന പൊലിസ് മോഷ്ടിച്ച സ്കൂട്ടറുമായി രക്ഷപ്പെടുന്ന അഖിലിനെ പിടികൂടുകയായിരുന്നു മോരിക്കരയിൽ നിന്നാണ് ഈ വാഹനം മോഷ്ടിച്ചത്. ചോദ്യം ചെയ്യലിൽ 14 ഇടങ്ങളിൽ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു ചെറുതും വലുതുമായ മോഷണങ്ങൾ ഇതിലുണ്ട്.
എലത്തൂർ,ചേവായൂർ,കാക്കൂർ സ്റ്റേഷനുകളിലാണ് കേസ്
ചേവരമ്പലത്ത് ഇന്നലെ നടന്ന മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇനി പൊലിസ് . അതെ സമയം വീട് പൂട്ടി പോകുന്നവർ തൊട്ടടുത്ത സ്റ്റേഷനുകളിൽ ഈ വിവരം അറിയിക്കണമെന്ന നിർദേശമാണ് പൊലിസ് മുന്നോട്ട് വെയ്ക്കുന്നത്






































