തൃശൂര്‍ .കണിമംഗലം വിന്‍സന്റ് കൊലക്കേസില്‍ ഒന്നാം പ്രതി ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി മനോജിന് 19 വര്‍ഷം തടവും 1,70,000 രൂപ പിഴയും ശിക്ഷ. രണ്ടാം പ്രതി കണിമംഗലം സ്വദേശി ഷൈനിക്ക് 14 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 1,55000 രൂപ പിഴയും ഒടുക്കണം.തൃശ്ശൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.2014 നവംബർ 19ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കണിമംഗലം ഓവർബ്രിഡ്ജിനടുത്ത വിൻസന്റിന്റെ വീട്ടിലെത്തിയ പ്രതികൾ വിൻസെന്റിനെയും ഭാര്യ ലില്ലിയെയും ചവിട്ടി വീഴ്ത്തി ആക്രമിച്ച് കയ്യും കാലും കെട്ടിയിട്ട് ഇരുവരുടെയും ദേഹത്ത് ഉണ്ടായിരുന്ന 10 പവനോളം വരുന്ന സ്വർണാഭരണങ്ങളും, അലമാരയിൽ ഉണ്ടായിരുന്ന 35,000 രൂപയും കവരുകയായിരുന്നു. ആക്രമണത്തിന്റെ ആഘാതത്തിൽ അവശനായ വിൻസെന്റിനെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നെടുപുഴ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികൾക്കെതിരെ 28 സാക്ഷികളെയും 48 രേഖകളും 27 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി






































