ആളില്ലാത്ത വീട്ടിൽ മോഷണം,22 പവൻ കവർന്നു

Advertisement

കോഴിക്കോട്. പറമ്പിൽ ബസാറിൽ ആളില്ലാത്ത വീട്ടിൽ മോഷണം.22 പവൻ കവർന്നു.ചേവായൂർ പൊലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി


കോണോട് പോലൂർ അച്ചോത്തിപൊഴിൽ വിഷ്ണുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യ വീട്ടിലേക്ക് വിഷ്ണുവും കുടുംബവും പോയതിന് പിന്നാലെ വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.മാലയും മോതിരവും കമ്മലും അടക്കം 22 പവൻ സ്വർണ്ണം നഷ്ടമായിട്ടുണ്ട്.വീടിന്റെ മുകൾ നിലയിലെ ഓപ്പൺ ടെറസ് വഴിയാണ് മോഷ്ടാവ് വീടിനകത്ത് കടന്നത്

ചേവായൂർ പൊലീസും ഡോക് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി

Advertisement