തിരുവനന്തപുരം.ആധാര്‍ ഇല്ലാത്തതിനാല്‍ സൗജന്യ യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെടുമെന്ന ആശങ്ക . ആധാര്‍ അപ്ലോഡ് ചെയ്യാത്ത 57130 കുട്ടികളുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് കണക്ക്. നാലായിരത്തിലധികം അധ്യാപക തസ്തികകളും ഇല്ലാതാകും. ആധാറിന് പകരം ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാനാകുമോ എന്ന ആലോചനയിലാണ് വിദ്യാഭ്യാസവകുപ്പ്.
സ്‌കൂള്‍ തുറന്ന് ആറാം പ്രവര്‍ത്തി ദിനത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യണം.. 3403633 കുട്ടികള്‍ പൊതുവിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. എന്നാല്‍ അതില്‍ 57130 കുട്ടികള്‍ക്ക് ആധാര്‍ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല.. അതിനാല്‍ തന്നെ ഈ കുട്ടികള്‍ സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്ന് പുറത്തായി.. ഈ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയൂണിഫോം ലഭിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മലപ്പുറം ജില്ലയിലാണ്.. 15472 പേര്‍.. തിരുവനന്തപുരം ജില്ലയില്‍ 5724 ഉം, പാലക്കാട് 4857 ഉം കോഴിക്കോട് 4499 ഉം, കണ്ണൂരില്‍ 4262 കുട്ടികളും സൗജന്യയൂണിഫോം പദ്ധതിയുടെ ആനൂകൂല്യം ലഭിക്കില്ല.. ഈ എണ്ണം കണക്കാക്കിയാണ് അധ്യാപക തസ്തികകള്‍ നിശ്ചയിക്കുന്നത്.. കുട്ടികളുടെ ഏണ്ണം കുറഞ്ഞിന് പുറമെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ കണക്കുകൂടി കണക്കാക്കുമ്പോള്‍ 4090 അധ്യാപക തസ്തികള്‍ ഇല്ലാതാകും.. കുട്ടികള്‍ക്ക് യൂണിഫോം നിഷേധിക്കുന്നത് വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനമാകും.. ഇതിന് പുറമെ അധ്യാപക തസ്തികകള്‍ കൂടി കുറഞ്ഞാല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ട്.. അതില്‍ ബദല്‍ ക്രമീകരണം ഒരുക്കാനുള്ള ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്.. ആധാറിന് പകരം ജനന സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാനാകുമോ എന്ന് പരിശോധിക്കുകയാണ് സര്‍ക്കാര്‍
ആധാറില്ലെങ്കിൽ യൂണിഫോമും ഇല്ല. ആധാർ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് യൂണിഫോം ഇല്ല. ആധാര്‍ സ്‌കൂള്‍ തുറന്ന് ആറാം ദിനം അപ്‌ലോഡ് ചെയ്യണം. പൊതുവിദ്യാലയത്തില്‍ പഠിക്കുന്നത് – 3403633 (കുട്ടികള്‍). ആധാര്‍ ഇല്ലാത്തത് – 57130 (കുട്ടികൾ). ഇവർ സൗജന്യ യൂണിഫോം പദ്ധതിയില്‍ നിന്ന് പുറത്തായി. ആധാർ ഇല്ലാത്ത കുട്ടികൾ ജില്ലതിരിച്ച്
മലപ്പുറം – 15472
തിരുവനന്തപുരം – 5724
പാലക്കാട് – 4857
കോഴിക്കോട് – 4499
കണ്ണൂർ – 4262
മറ്റ് ജില്ലകൾ
കൊല്ലം – 3242
പത്തനംതിട്ട – 1027
ആലപ്പുഴ – 2534
കോട്ടയം – 1690
ഇടുക്കി – 1637
എറണാകുളം – 3633
തൃശ്ശൂർ – 3278
വയനാട് – 1432
കാസർകോട് – 3843
കുറയാൻ സാധ്യത – 4090 (അധ്യാപക തസ്തികള്‍)





































