കോട്ടയം. കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് . പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.തട്ടിപ്പ് നടത്തിയവരിൽ ചില മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായും സൂചന .
കോട്ടയം ജില്ലയിലെ 5 സ്റ്റേഷനുകളിലായി 8 കേസുകൾ കൂടാതെ മറ്റ് ജില്ലകളിലെ കേസുകൾ കൂടി ചേർത്താൽ മൊത്തം 12 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഇത്രയും കേസാണ് കുവൈറ്റിലെ അൽ അഹ്‌ലി ബാങ്ക് കേരളത്തിൽ പരാതിയായി നൽകിയിരിക്കുന്നത്. കൂടുതൽ കേസുകൾ ഉണ്ടെന്നാണ് വിവരം. വിദേശ നടന്ന തട്ടിപ്പായതിനാൽ പ്രാഥമിക അന്വേഷണം മാത്രമാണ് പോലീസ് നടത്തുന്നത്. തട്ടിപ്പ് നടന്നുവന്ന ബോധ്യപ്പെട്ട കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ ആയിട്ടുള്ളവർ നാട്ടിലുണ്ടോ എന്നതാണ് ആദ്യം പരിശോധിച്ചത്. ചിലർ മറ്റു രാജ്യങ്ങളിലേക്ക് കടന്നതായും ഈ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു രാജ്യത്ത് നടന്ന തട്ടിപ്പായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് കൈമാറാനാണ് ആലോചിക്കുന്നത്. ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാലുടൻ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ചിലർ തട്ടിപ്പ് നടത്തിയത് അല്ല എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 9 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയെന്ന് ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങിയത് എന്നാണ് വിവരം. എന്തായാലും കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് അൽ അഹ്ലിൻ ബാങ്കിൻ്റെ തീരുമാനം






































