വികസിത ഭാരതത്തിന് ശ്രീശങ്കരാചാര്യ ദര്‍ശനം സെമിനാര്‍,പുതിയ നീക്കവുമായി മോഹനൻ കുന്നുമ്മൽ

Advertisement

തിരുവനന്തപുരം.കേരള സർവകലാശാല വിവാദങ്ങൾക്കിടെ പുതിയ നീക്കവുമായി മോഹനൻ കുന്നുമ്മൽ.. സർവ്വകലാശാല സെനറ്റ് ചേബറിലാണ് വികസിത ഭാരതത്തിന് ശ്രീശങ്കരചാര്യ ദര്‍ശനം എന്ന വിഷയത്തില്‍ സെമിനാർ നടത്തും.. ഒക്ടോബര്‍ ആറു മുതല്‍ എട്ടുവരെയാണ് രാജ്യാന്തര സെമിനാര്‍ നടത്താനൊരുങ്ങുന്നു. സര്‍വകലാശാലയുടെ വേദാന്തപഠന കേന്ദ്രത്തിനാണ് നടത്തിപ്പ് ചുമതല .
സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സ്വകാര്യ സംഘടനയുടെ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വന്‍വിവാദമായിരുന്നു.. പിന്നാലെ തുടർന്ന് രജിസ്ട്രാറുടെ സസ്പെൻഷനും എതിർപ്പുകളും തുടരുന്നതിനിടയാണ് മത– രാഷ്ട്രീയ ധ്വനിയുള്ള സെമിനാറുമായി സര്‍വകലാശാല വിസി രംഗത്തെത്തിയത്.

Advertisement