കോഴിക്കോട് വീണ്ടും MDMA വേട്ട

Advertisement

കോഴിക്കോട്. വീണ്ടും MDMA വേട്ട. 55 ഗ്രാം MDMA യുമായി ഒരാളെ എക്സൈസ് പിടികൂടി. ചൂലൂർ അടിയശ്ശേരി വീട്ടിൽ മനുവിനെയാണ് വീട്ടിൽ വച്ച് പിടികൂടിയത്. മനുവിൻ്റെ സുഹൃത്ത് മൂഴിക്കൽ സ്വദേശി മുഹമ്മദ് ഷമിലിനെ എറണാകുളം ലോഡ്ജിൽ വച്ച് 10 ഗ്രാം MDMA യുമായി രണ്ടു ദിവസം മുൻപ് പിടികൂടിയിരുന്നു. ഒമാനിൽ നിന്ന് MDMA കടത്തുന്ന സംഘമാണോ ഇവരെന്ന് സംശയം

മനു രണ്ടു മാസം മുൻപും ഷമിൽ രണ്ടാഴ്ച മുൻപുമാണ് ഒമാനിൽ നിന്ന് എത്തിയത്. ഷമിൽ നൽകിയ MDMA യാണ് മനുവിൽ നിന്ന് പിടികൂടിയത്. ആവശ്യക്കാർക്ക് സ്ഥലങ്ങളുടെ ലാൻ്റ് മാർക്ക് നൽകി MDMA അവിടെ വച്ച് വാട്സ്ആപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്താണ് വിൽപ്പന

Advertisement