വെഞ്ഞാമൂട്. കാറിൽ കടത്തി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തമിഴ്നാട്ടിൽ നിന്നും കൊല്ലം ജില്ലയിലെ കടയ്ക്കൽ ഭാഗത്തേക്ക് കാറിൽ കടത്തി കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. മാർക്കറ്റിൽ നാലര ലക്ഷം രൂപ വിലയുള്ള 15 ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് കാറിലുണ്ടായിരുന്നത്. കാർ ഡ്രൈവർ കടയ്ക്കൽ സ്വദേശി റാഫി (49) യെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കൽ പ്രദേശത്തെ കടകളിൽ വില്പനയ്ക്കായി കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഹനപരിശോധന നടത്തിയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്
വെഞ്ഞാറമൂട് SHO അബ്ദുൾ കലാം ആസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടി കൂടിയത്


































